ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നതെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംവരണം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഇത് എന്‍.എസ്.എസിന്റെയോ എസ്.എന്‍.ഡി.പിയുടെയോ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സംവരണരീതി നിലനിര്‍ത്തി മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കണമെന്നാണ് പാര്‍ട്ടി നിലപാട്.
ദേവസ്വം ബോര്‍ഡില്‍ ഇതുവരെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചിരുന്നില്ല. സംവരണം ഇല്ലാത്ത മേഖലയില്‍ അത് കൊണ്ടുവരികയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്.
നടപടിയില്‍ ഭരണഘടനാ ലംഘനമില്ല. ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളില്‍ ജനങ്ങള്‍ പെട്ടുപോകരുത്. സംവരണംകൊണ്ട് പട്ടിണി മാറ്റാനാവില്ല. താല്‍ക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.