കേന്ദ്രമന്ത്രിയുമായി പറന്നുയര്‍ന്ന വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പറന്നുയര്‍ന്ന ചാര്‍േട്ടഡ് വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ബി.ജെ.പിയുടെ ജനരക്ഷ യാത്രയില്‍ കൊല്ലത്ത് പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി തിരികെ രാത്രി 9.40 ഒാടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇതേ ചാര്‍േട്ടഡ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടയാണ് ഇന്ധനം തീര്‍ന്നത്.
വിമാനം ടേക്ക് ഒാഫ് നടത്തി 15 മിനുട്ടിന് ശേഷം സാേങ്കതിക തകരാറ് ഉണ്ടെന്നും അടിയന്തരമായി തിരിച്ചിറക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് സന്ദേശം അയച്ചു. ഇതെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കാനുള്ള അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 10.15 ഒാടെ വിമാനം റണ്‍വേയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. തുടര്‍ന്ന് വിദഗ്ധര്‍ എത്തി പരിശോധിച്ചപ്പോള്‍ സാേങ്കതിക തകരാറ് അല്ലെന്നും ഇന്ധനം തീര്‍ന്നതാണ് തിരിച്ചിറക്കാന്‍ കാരണമെന്നും കണ്ടെത്തി. അതീവ ഗുരുതരമായ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
FLASHNEWS