ട്രംപിന്റെ യാത്രാനിരോധന പട്ടികയില്‍ മൂന്ന് രാജ്യങ്ങള്‍കൂടി. ഉത്തരകൊറിയ, വെനസ്വല, ഛാഡ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് യു.എസില്‍ പ്രവേശിക്കുന്നതിന് യു.എസ് പ്രസിഡന്റ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
താന്‍ ഇത്തരം രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് രാജ്യസുരക്ഷാര്ഥമാണെന്നും രാജ്യത്തിന് ഭീഷണിയാണെന്ന് തോന്നുന്നവരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. എന്നാല്‍, വെനസ്വലയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനങ്ങളെ ബാധിക്കില്ല. നിരോധനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും മാത്രമാണ് ബാധകം.
ട്രംപിന്റെ യാത്രാവിലക്കില്‍ ആകെ രാജ്യങ്ങളുടെ എണ്ണം എട്ടായി. കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് യാത്രാവിലക്ക് പുറപ്പെടുവിച്ചത്. എന്നാല്‍, ഉടന്‍ തന്നെ യാത്രാവിലക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ കോടതി ഇടപെടുകയും ചെയ്തിരുന്നു.