കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കും ചലച്ചിത്രപ്രവര്‍ത്തകരുടെ അമ്മ സംഘടനയ്ക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സിനിമാ താരങ്ങളുടെ സംഘടനയ്ക്ക് ‘അച്ഛന്’ എന്ന പേരാണ് ഉചിതമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം ഹസന്റെ വിമര്‍ശനം. നടിയെ ആക്രമിച്ച സംഭവത്തില്‍ ഇത്രയും ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും സംഘടന ചര്‍ച്ച ചെയ്യാതിരുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും ഹസന് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസ് വഴിത്തെറ്റിച്ചതില് ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ.ബി ഗണേശ് കുമാറും മുകേഷും ആരയോ സംരക്ഷിക്കാന്‍ നോക്കുന്നുണ്ടെന്നും അന്വേഷണം കാര്യക്ഷമമായാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നും കെ. മുരളീധരന് പറഞ്ഞു.
FLASHNEWS