പത്തനംതിട്ടയിലും വയനാട്ടിലും ഒരാള്‍ വീതം മരിച്ചതോടെ എച്ച്1എന്‍1 ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 48ലേക്ക്. കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ചും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലും കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് കോട്ടയത്ത് ഒരാളും മരിച്ചു.
പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി രാജു എബ്രഹാം (63), വയനാട് മീനങ്ങാടി സ്വദേശി വിമല (56) എന്നിവരാണ് എച്ച്1എന്‍1 ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കൊല്ലം കെ.എസ് പുരം സ്വദേശി മധുസൂദനന് (55), ഡെങ്കി ലക്ഷണങ്ങളുമായി ചകിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ജനാര്ദനന് (82) എന്നിവരും മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് കോട്ടയം പായിപ്പാട് സ്വദേശി രാജപ്പനാണ് (42) മരിച്ചത്.
എറണാകുളത്ത് ആറുപേര്‍ക്ക് ഉള്‍പ്പെടെ 13 പേര്‍ക്കുകൂടി സംസ്ഥാനത്ത് വെള്ളിയാഴ്ച എച്ച്1എന്‍1 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 37 പേര്‍ക്കും കൊല്ലത്ത് 41 പേര്‍ക്കും പത്തനംതിട്ടയില്‍ 17 പേര്‍ക്കും കോഴിക്കോട് 10 പേര്‍ക്കുമടക്കം സംസ്ഥാനത്ത് വെള്ളിയാഴ്ച 134 പേര്‍ക്ക് കൂടി ഡെങ്കി കെണ്ടത്തി. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 525 പേരും വിവിധ ആശുപത്രികളില്‍ ചികിത്സതേടി. തിരുവനന്തപുരത്ത് അഞ്ചുപേര്ക്കുള്പ്പെടെ 14 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 11 പേര് എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സക്കെത്തി. പകര്‍ച്ചപ്പനി ബാധിച്ച് മെഡിക്കല്‍കോളജ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി 11,013 പേര് ചികിത്സതേടി.