അനാഥ കുടുംബത്തിന് ഡോ. ബോബി ചെമ്മണൂർ വീട് നിർമ്മിച്ചു നൽകി

വയനാട്: പുൽപ്പള്ളി സ്വദേശി കാര്യം പാതിക്കുന്നിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കും സ്വന്തമായ് വീട് എന്ന സ്വപ്നം ചെമ്മണൂരിൽ കൂടി യാഥാർഥ്യമായി.ഈ കുടുംബത്തെക്കുറിച്ചുള്ള ദയനീയമായ അവസ്ഥ അറിഞ്ഞ ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമയും,പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണൂർ ആണ് ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത്. ഇതു വരെ ഏത് സമയത്തു നിലംപതിക്കാവുന്ന രീതിയിലുള്ള ഒരു കൂരയ്ക്ക് ഉള്ളിലായിരുന്നു രണ്ടര വയസുള്ള രണ്ട് കുഞ്ഞുങ്ങളും സന്ധ്യയും താമസിച്ചിരുന്നത്.പുൽപ്പള്ളി കാര്യം പാതിക്കുന്നിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ വീടിന്റെ താക്കോൽ സന്ധ്യയ്ക്ക് കൈമാറി.ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ്പ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, വാർഡ് മെമ്പർ രമേശ്, പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷാജി ദാസ്, പി.എസ്.രാമചന്ദ്രൻ, പി.ജെ.ചാക്കോച്ചൻ, ഷുക്കൂർ എന്നിവർ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *