കണ്ണൂരില്‍ കോവിഡ് വാക്‌സിനെടുക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

കണ്ണൂര്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുക്കുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 28 മുതല്‍ വാക്‌സിനെടുക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കുന്നതാണ് തീരുമാനമെന്നും ടി.പി.ആര്‍ കുറച്ച്‌ കാണിക്കാനുളള തന്ത്രമാണെന്നും കണ്ണൂര്‍ മേയര്‍ ആരോപിച്ചു.

ജില്ലയിലെ അമ്ബത് ശതമാനത്തിലധികം ആളുകകള്‍ക്കും വാക്സിന്‍ ലഭിക്കാന്‍ ബാക്കി നില്‍ക്കെയാണ് ദുരന്ത നിവാരണ അതോരിറ്റി ചെയര്മാന്‍ കൂടിയായ കലക്ടറുടെ വിചിത്ര ഉത്തരവ്. കോവിഡ് വാക്സിന്‍ എടുക്കാന്‍ 72 മണിക്കൂറിനുളളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്.ഈ മാസം 28 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക.പൊതു ഗതാഗത മേഖലയിലെ തൊഴിലാളികള്‍ കടകള്‍,വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്സിനോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും.രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ 15 ദിവസത്തിലൊരിക്കല്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്ട്ടി്ഫിക്കറ്റ് ഹാജരാക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *