എം.പി വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചിച്ചു

കോഴിക്കോട്:മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം.പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ RSP കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് യോഗം അനുശോചിച്ചു.എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ, സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റേതെന്നും അനുശോചന കുറിപ്പില്‍ RSP കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ല സെക്രട്ടറി ഇ.കെ.എം റഫീക്ക്, ടി.കെ.അബ്ദുള്ള കോയ, എൻ. ഉണ്ണികൃഷ്ണൻ , വിൽസൺ ജോൺ , ബാബു പാലാഴി, റഷീദ് പുളിയഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *