കെ.​എം. ഷാ​ജി യു​ടെ വീട്​ പൊളിച്ച്‌​ നീക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ്

മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​ കെ.​എം. ഷാ​ജി എം.​എ​ല്‍.​എ​യു​ടെ വീട്​ പൊളിച്ച്‌​ നീക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ്​ നല്‍കി. കോഴിക്കോട്​ ചേവായൂരിലുള്ളവീട്​ കെട്ടിട നിര്‍മാണചട്ടങ്ങള്‍ ലംഘിച്ചാണ്​ നിര്‍മിച്ചതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോര്‍പറേഷന്‍ നടപടി. കോര്‍പറേഷന്‍ അനുമതി നല്‍കിയ പ്ലാനി​േനക്കാള്‍ വിസ്​തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ ​അധികഭാഗം െപാളിച്ചു നീക്കണമെന്നാവശ്യപ്പെട്ട്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​.

അ​ഴീ​ക്കോ​ട്​ ​ഹൈ​സ്​​കൂ​ളി​ല്‍ പ്ല​സ്​ ടു ​കോ​ഴ്​​സ്​ അ​നു​വ​ദി​ക്കാ​ന്‍ കോ​ഴ വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ എ​ന്‍​ഫോ​ഴ്​​സ്​​​െ​മ​ന്‍​റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​െന്‍റ നിര്‍ദേശ പ്രകാരം കോര്‍പറേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം എം.എല്‍.എയുടെ വീ​ട്​ അളന്നിരുന്നു. പരിശോധനയില്‍ 3000 ച​തു​ര​ശ്ര അ​ടി​യി​ല്‍ താ​ഴെ വി​സ‌്തീ​ര്‍​ണ​മു​ള്ള വീ​ട‌് നി​ര്‍​മി​ക്കാ​ന്‍ അ​നു​മ​തി വാ​ങ്ങി എം.എല്‍.എ, 5260 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള വീ​ടു​ണ്ടാ​ക്കി​യെ​ന്ന്​ കണ്ടെത്തി. ഇതെ തുടര്‍ന്നാണ്​ കോര്‍പറേഷ​െന്‍റ തുടര്‍ നടപടി.
അഴിമതിയില്‍ കേസെടുത്ത ഇ.ഡി എം.എല്‍.എയുടെ വീടി​െന്‍റ നി​ര്‍​മാ​ണ വി​വ​ര​ങ്ങ​ള്‍ തേ​ടുകയും ചെയ്​തിരുന്നു. കോ​ഴ വാ​ങ്ങി​യ​താ​യി പ​റ​യു​ന്ന 2014 കാ​ല​ഘ​ട്ട​ത്തി​ലാ​ണ്​ വീ​ടു​നി​ര്‍​മാ​ണം ന​ട​ന്ന​ത്​ എ​ന്ന​ വി​വ​ര​ത്തി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ലായിരുന്നു​ ന​ട​പ​ടി. എം.​എ​ല്‍.​എ​യു​ടെ ചേ​വാ​യൂ​ര്‍ മാലൂര്‍കുന്നിലെ വീ​ടി​െന്‍റ പെ​ര്‍​മി​റ്റ്, പ്ലാ​ന്‍, കം​പ്ലീ​ഷ​ന്‍, നി​കു​തി എ​ന്നി​വ സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ ഈ​മാ​സം 27ന്​ ​ഇ.​ഡി​യു​ടെ കോ​ഴി​ക്കോ​ട്ട്​ ഒാ​ഫി​സി​ല്‍ എ​ത്ത​ണ​മെ​ന്നായിരുന്നു​ നി​ര്‍​ദേ​ശം.

പരിശോധനയില്‍ വീ​ടു​നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച്‌​ കോ​ര്‍​പ​റേ​ഷ​ന്‍ ഫ​യ​ലി​ല്‍ കം​പ്ലീ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​െന്‍റ ഭാ​ഗ​ത്ത്​ റി​ജ​ക്​​ട്​ എ​ന്നാ​ണു​ള്ള​ത്. അതിനാല്‍ വീടിന്​ നമ്ബര്‍ ലഭിച്ചിരുന്നില്ല. കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ വീ​ട്​ അ​ള​ന്നതോടെ അ​നു​വ​ദി​ച്ച പെ​ര്‍​മി​റ്റി​ലേ​തി​നേ​ക്കാ​ള്‍ വ​ലു​പ്പ​ത്തി​ലാ​ണ്​ നി​ര്‍​മാ​ണ​മെ​ന്ന്​ വ്യ​ക്ത​മാ​യി​. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

2016 ലാ​ണ‌് ഷാ​ജി ഭാ​ര്യ​യു​ടെ പേ​രി​ല്‍ വീ​ട‌് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത‌്. 3000 ച​തു​ര​ശ്ര അ​ടി​യി​ല​ധി​ക​മു​ള്ള വീ​ട‌ി​ന്​ ആ​ഡം​ബ​ര നി​കു​തി​യ​ട​ക്ക​ണം. എ​ന്നാ​ല്‍, നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച‌് നാ​ലു​വ​ര്‍​ഷ​മാ​യി​ട്ടും കെ​ട്ടി​ട​നി​കു​തി​യും ആ​ഡം​ബ​ര നി​കു​തി​യും അ​ട​ച്ചി​ട്ടി​ല്ലെ​ന്നാ​ണ‌് ക​ണ്ടെ​ത്ത​ല്‍.

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കെ.എം. ഷാജി എം.എല്‍.ക്കെതിരെ ഇ.ഡി അന്വേഷണം തുടരുകയാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *