പ്രതിഷേധ ധർണ്ണ നടത്തി

കൊയിലാണ്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.സഹകരണ മേഖലയിലുള്ള സർക്കാരിൻ്റെ അനീതിക്കും, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ആയിരുന്നു ധർണ്ണ.ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ.അശോകൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. KCEF താലൂക്ക് പ്രസിഡണ്ട് പി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. KCEF സംസ്ഥാന കമ്മിറ്റി അംഗം കെ.സുരേഷ് നടുവണ്ണൂർ, ജില്ലാ ട്രഷറർ ടി. നന്ദകുമാർ, ജില്ലാ കമ്മിറ്റി അംഗം അനൂപ് വില്യാപ്പള്ളി, ആർ.സുധീർ കുമാർ, രാഘവൻകല്ലാനോട് എന്നിവർ സംസാരിച്ചു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *