ശീതീകരിച്ച ആരാധനാലയങ്ങള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി

ശീതീകരിച്ച ആരാധനാലയങ്ങള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. എസി ആരാധനാലയങ്ങളുടെ ആവശ്യം കേരളത്തിനില്ലെന്നും, ആരാധനാലയങ്ങളിലെ സമ്ബത്ത് നല്ല കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെന്നും എ.കെ.ആന്റണി പറഞ്ഞു. കൊച്ചിയില്‍ ഒരു പൊതുചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.’കേരളത്തിലെ ആരാധനാലയങ്ങളില്‍ സമ്ബത്തു കുന്നുകൂടുകയാണ്. എസി ആരാധനാലയങ്ങളുടെ ആവശ്യം കേരളത്തിനില്ല. ആരാധനാലയങ്ങളുടെ നടത്തിപ്പുകാര്‍ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കണക്കില്ലാത്ത സമ്ബത്താണ് എത്തുന്നത്. അതു മുഴുവന്‍ നല്ല കാര്യങ്ങള്‍ക്കല്ല വിനിയോഗിക്കപ്പെടുന്നത്. കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കേണ്ട ആവശ്യമുണ്ടോ ? ഈ സമ്ബത്തു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു കൂടേ ? ഭൂരിപക്ഷത്തിന്റേതു മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും ഇതില്‍പ്പെടും’- ആന്റണി പറഞ്ഞു.
കെപിസിസി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ബിജെപി വിരുദ്ധ പ്രകടനം വെറും നാടകമാണ്. പ്രസംഗം ബിജെപിക്കെതിരെയാണെങ്കിലും പ്രവൃത്തി അവരെ അനുകൂലിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *