‘രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്ബോള്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത് പണിമുടക്കല്ല’;ആറ് മാസത്തേയ്ക്ക് യുപിയില്‍ പണിമുടക്കിന് വിലക്ക്

പ്രതിസന്ധികള്‍ക്കിടെ രാജ്യം മുന്നോട്ട് പോകുമ്ബോള്‍ സംസ്ഥാനത്ത് പണിമുടക്ക് നടത്തുന്നതിനെതിരെ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയില്‍ പണിമുടക്ക് നടത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആറ് മാസത്തേയ്ക്ക് എസ്മ ഏര്‍പ്പെടുത്തി. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും രാജ്യം കരകയറാനുള്ള ശ്രമത്തിലാണ് ഇതിനിടയില്‍ പണിമുടക്കുമായി അതിനെ തടയാന്‍ അനുവദിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്ബോള്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്. അല്ലാതെ പണിമുടക്കി സമ്ബദ് ഘടനയെ അട്ടിമറിക്കുന്നത് ഭരണവിരുദ്ധ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കാരണങ്ങള്‍ ഉന്നയിച്ച്‌ പണിമുടക്കുന്ന സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് യോഗി ആദിത്യനാഥ് നല്‍കിയത്.

ഇതു പ്രകാരം പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളും. ഇത്തരത്തിലുള്ള ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *