ബ്രൂ​വ​റി അ​നു​മ​തി ത​ത്വ​ത്തി​ല്‍ മാ​ത്ര​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി

കോ​ഴി​ക്കോ​ട്: ബ്രൂ​വ​റി, ഡി​സ്റ്റി​ല​റി അ​നു​മ​തി ത​ത്വ​ത്തി​ല്‍ മാ​ത്ര​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ബ്രൂ​വ​റി​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടി​ല്ല. എ​ല്ലാ നി​യ​മ​വും പാ​ലി​ച്ച്‌ മാ​ത്ര​മേ ബ്രൂ​വ​റി​ക്ക് ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് എ​തി​രാ​യി ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക്കി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. ശ്രീ​ച​ക്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​മെ​ന്നും അ​പാ​ക​ത​യു​ണ്ടെ​ങ്കി​ല്‍ അ​നു​മ​തി റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *