ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീല്‍ ഹാജരായി

കൊച്ചി : മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യുന്നു. പുലര്‍ച്ചെ ആറുമണിയോടെ ആണ് കൊച്ചിയിലുള്ള എന്‍ഐഎ ഓഫീസില്‍ കെ ടി ജലീല്‍ ഹാജരായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി ജലീലിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.

പ്രോട്ടോകോള്‍ ഓഫീസറെ എന്‍ഐഎ മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രേഖകള്‍ അടക്കമുള്ള ഫയലുകള്‍ ഹാജരാക്കണമെന്നും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. അതിനുശേഷമാണ് ഇപ്പോള്‍ കെ ടി ജലീലിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. സ്വപ്ന സുരേഷുമായി താന്‍ ഔദ്യോഗികമായ ഇടപെടലുകള്‍ മാത്രമാണ് നടത്തിയതെന്നും പ്രോട്ടോകോള്‍ ലംഘനത്തെ കുറിച്ച്‌ അറിയില്ലായിരുന്നു എന്നുമാണ് കെ ടി ജലീല്‍ മൊഴി നല്കിയിരുന്നത്. സുരക്ഷയുടെ ഭാഗമായി മന്ത്രി എത്തിയതിനുശേഷം എന്‍ഐഎ ഓഫീസിനുമുന്നില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *