നേതാവിന്‍റെ നിലപാടിനൊപ്പം സമുദായം നില്‍ക്കില്ല’; സുകുമാരന്‍ നായര്‍ക്കെതിരെ എ വിജയരാഘവന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ബിജെപിക്ക് ഇത്തവണ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.

എൻഎസ്എസ് ജന. സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണത്തിനേതിരെയും എ വിജയരാഘവൻ വിമർശനമുന്നയിച്ചു.

സമുദായ നേതാവിന്റെ നിലപാടല്ല സമുദായ അംഗങ്ങൾക്ക് ഉള്ളത്. അക്കാര്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തെളിയും. നേരത്തെ തിരഞ്ഞെടുപ്പുകളിൽ സുകുമാരൻ നായർക്ക് ഇത് വ്യക്തമായതാണ്. സുകുമാരൻ നായർ ഒരു രാഷ്ട്രീയ സന്ദേശം കൊടുക്കാനാണ് ശ്രമിച്ചത്. എൽഡിഎഫിനെ തോൽപ്പിക്കുക എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സന്ദേശം. പക്ഷെ അദ്ദേഹത്തിന്റെ നിലപാടിന്റെ കൂടെ സമുദായം നിൽക്കില്ല എന്നത് ഈ തിരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുമെന്നും എ വിജയരാഘവൻ പറഞ്ഞു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *