News Sections: topnews
-
സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുന്നു; സമസ്തയുടെ സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് കോഴിക്കോട്ട്
സ്കൂൾ സമയമാറ്റത്തിൽ സര്‍ക്കാരിനെതിരായ സമസ്ത സമരം തുടങ്ങുന്നു. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്വെന്ഷന് നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന…
-
സര്‍വകലാശാല കാവി വല്‍ക്കരണം; ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്ക്
കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ മോഹനന് കുന്നുമ്മല്‍ എത്തിയാല്‍ തടയുമെന്നും എസ് എഫ് ഐ…
-
ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് എഡിസൺ
ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ. കേസിൽ പിടിയിലായ നാല് പേരും ഒരേ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണെന്നും എഡിസൻ മൊഴി നൽകി. ലഹരിക്കച്ചവടം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചതിനിടയിലാണ്…
-
കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്
കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ…
-
ദേശീയ പണിമുടക്ക് ശാന്തം; ഡല്‍ഹിയില്‍ എല്ലാ ഗതാഗത സര്‍വീസുകളും സാധാരണനിലയില്‍
ഡല്‍ഹിയില്‍ ദേശീയ പണിമുടക്ക് സമാധാനപരം. റോഡില്‍ പൊതുഗതാതം ഉള്‍പ്പടെയുള്ളവ സര്‍വീസ് നടത്തുന്നുണ്ട്. പണിമുടക്ക് കാര്‍ഷിക മേഖലയെയും വ്യാവസായിക മേഖലകളെയും സാരമായി ബാധിക്കുമെന്നാണ് നിഗമനം. ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള വ്യാവസായിക മേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.…
-
ദേശീയ പണിമുടക്ക് തുടങ്ങി; കൊച്ചിയില്‍ കെ എസ് ആര് ടി സി ബസ് തടഞ്ഞു
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാത്രി 12 മുതല്‍ ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പാല്, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസേവനങ്ങളെ…
-
തൃശൂര്‍ പൂരം കലക്കല്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്തു. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്തത്. പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത്…
-
‘മനുഷ്യസ്നേഹത്തിന്റെ ആള്‍രൂപം’; കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു
പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്കാരം മാര്‍ത്തമറിയം വലിയ പള്ളിയില്‍ നടക്കും. നര്മ്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന അപ്രേം…
-
കനത്ത മഴ, ഹെലികോപ്റ്റർ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു
കനത്ത മഴയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനായില്ല.തുടർന്ന് ഉപരാഷ്ട്രപതി മടങ്ങി. കാലാവസ്ഥ അനുകൂലമായാൽ തിരിച്ചുവന്നേക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം.…
-
സൗബിൻ ഷാഹിർ ഇന്ന് മരട് പൊലീസിന് മുന്നിൽ; മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യൽ
സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ഇന്ന് മരട് പൊലീസിന് മുൻപാകെ ഹാജരാകും. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം…



















