ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് എഡിസൺ


ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ. കേസിൽ പിടിയിലായ നാല് പേരും ഒരേ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണെന്നും എഡിസൻ മൊഴി നൽകി. ലഹരിക്കച്ചവടം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചതിനിടയിലാണ് പിടിയിലായതെന്നും പ്രതിയുടെ മൊഴി.


അവസാനമായി ബി​ഗ് ഡീൽ നടത്തുന്നതിനിടെയാണ് പിടിയിലായതെന്ന് എഡിസൺ പറഞ്ഞു.


അവസാനമായി 25 കോടിരൂപയുടെ ലഹരിമരുന്ന് എത്തിച്ച് രാജ്യത്താകമാനം വിതരണം ചെയ്യാനായിരുന്നു തീരുമാനം. ആ വലിയ ഡീലിനായി നീക്കം നടത്തുന്നതിനിടയിലാണ് പിടിയിലായതെന്നാണ് എഡിസന്റെ മൊഴി.

ആദ്യം താൻ മാത്രമായിരുന്നു ഇത് ആരംഭിച്ചതെന്നും പിന്നീടാണ് അരുൺ തോമസ്, ഡിയോൾ, അഞ്ജു എന്നിലരെ കൂടെ കൂട്ടുകയായിരുന്നുവെന്ന് എഡിസന്റെ മൊഴി. മുഖ്യപ്രതി എഡിസൺ ബാബുവിനെയും, അരുൺ തോമസിനെയും എൻസിബി കസ്റ്റഡിയിൽ വിട്ടിരുന്നു



Sharing is Caring