News Sections: mainnews
-
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തനിയാവര്‍ത്തനം, നഖക്ഷതങ്ങള്‍, ഹിസ് ഹൈനസ് അബ്ദുല്ല, നന്ദനം, കിരീടം, ചെങ്കോല്‍, ഭരതം, വടക്കുംനാഥന്, ഇന്‍ ഹരിഹര്‍ നഗര്‍, തേന്മാവില് കൊമ്പത്ത്…
-
കൊച്ചിയില്‍ വന്‍ സെക്സ് റാക്കറ്റ്; ബംഗ്ലാദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ കാഴ്ചവെച്ചത് 20ലേറെ പേര്‍ക്ക്; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
കൊച്ചിയില്‍ വന്‍ സെക്സ് റാക്കറ്റ് പിടിയില്‍. പെണ്‍വാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്ന രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കരയിലുള്ള സെക്സ് റാക്കറ്റ് ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരി പെണ്‍കുട്ടിയെ ഇരുപതിലേറെ പേര്‍ക്ക് കാഴ്ചവെച്ചതായാണ്…
-
പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.…
-
തെളിവുകള്‍ നശിപ്പിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നു; പി വി അൻവർ
എഡിജിപിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. പരാതികളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. തെളിവുകള്‍ എഡിജിപി നേരിട്ട് പരിശോധിക്കുന്നു. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്ത്…
-
പൂരം കലക്കിയതില്‍ അന്വേഷണമില്ലെങ്കില്‍ തനിക്കറിയാവുന്നത് ജനങ്ങളോട് പറയും: വി എസ് സുനില്‍ കുമാര്‍
പൂരം കലക്കിയതില്‍ അന്വേഷണമില്ലെന്ന നിലപാട് ഞെട്ടിക്കുന്നതെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍.മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല.പോലീസ്…
-
പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട്; 20കാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം
ചികിത്സ തേടിയെത്തിയ ഇരുപത് വയസ്സുള്ള രോഗിയില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ഒരാഴ്ചയായുള്ള പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണഗതിയില്‍ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും…
-
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജന് തിരിച്ചടി; വിടുതല്‍ ഹര്‍ജി തള്ളി
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന് തിരിച്ചടി. സിപിഎം നേതാക്കളായ പി ജയരാജനും മുന്‍ എംഎല്‍എ ടി വി രാജേഷും നല്കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ…
-
സാമ്പത്തിക ഞെരുക്കം; സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി
ഓണത്തിനുശേഷമുള്ള സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നാണ് ഉത്തരവ്. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍…
-
ഹേമ കമ്മിറ്റി: 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്; നിയമനടപടിക്ക് സാധ്യതയുണ്ടെന്ന് എസ് ഐ ടി
ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ നല്കിയ 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി. സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍. ഈ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്ന്…
-
ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി
ഷിരൂരില്‍ തിരച്ചിലിനായുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി. ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് തീരത്ത് എത്തിച്ചത്. ഇവിടെ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകും. പാലങ്ങള്‍ തടസമായുള്ളതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക.…

Local News


















