News Sections: mainnews
-
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്സൈസ് നോട്ടീസ്
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.…
-
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്
വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധ നഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കൾ കോവളം പൊലീസിൽ പരാതി നൽകി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും…
-
ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും ചേർന്ന് ഭീകരരെ നേരിടുന്നതായാണ് വിവരം. മൂന്ന് ഭീകരർ വനമേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇവരുടെ…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പം. മത്സരിക്കേണ്ടെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടുവെച്ചതോടെയാണ് ആശയക്കുഴപ്പം രൂപപ്പെട്ടത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രസക്തിയില്ല. അതിനാല്‍ സമയവും അധ്വാനവും സാമ്പത്തികവും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു…
-
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം;ഇന്ത്യയുടെ തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ പാകിസ്ഥാന് ഒഴിപ്പിച്ചു
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ പാകിസ്ഥാന് ഒഴിപ്പിച്ചു. പാക്കിസ്ഥാന് വ്യോമസേനയോട് ജാഗ്രത പുലര്‍ത്താനും പാക്കിസ്ഥാന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാന്റെ തെക്കന്‍ പട്ടണങ്ങളിലെ താവളങ്ങളിലുണ്ടായിരുന്ന വ്യോമസേന വിമാനങ്ങള്‍ വടക്കുള്ള…
-
പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ
പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകുമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബദു്ള്ള പറഞ്ഞു.പ്രിയപ്പെട്ടവരുടെ…
-
പഹൽഗാമിൽ ഭീകരാക്രമണത്തെത്തുടർന്ന് ജമ്മു നഗരത്തിൽ ഭീകരവിരുദ്ധ പ്രതിഷേധങ്ങൾ നടന്നു
പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ജമ്മു നഗരത്തിൽ ഭീകരവിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദികളെ തുടച്ചുനീക്കാനുള്ള നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ നഗരം മുഴുവൻ റാലി സംഘടിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കശ്മീരിലെ…
-
രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണമെന്ന് പികെ കുഞ്ഞാലിക്കുട്ടി
രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മതത്തെ തീവ്രവാദികൾ ദുരുപയോഗപ്പെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ നടുക്കിയ പെഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു…
-
പഹൽഗാം ഭീകരാക്രമണത്തിലൂടെ രാജ്യത്തിൻ്റെ സമാധാനത്തിന് ഭംഗം വന്നിരിക്കുന്നു;പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
പഹൽഗാം ഭീകരാക്രമണത്തിലൂടെ രാജ്യത്തിൻ്റെ സമാധാനത്തിന് ഭംഗം വന്നിരിക്കുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം…
-
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ രാമചന്ദ്രന്റെ മകനോട് ശ്രീനഗറില്‍ എത്തേണ്ട എന്ന്…

Local News


















