വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്


വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധ നഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കൾ കോവളം പൊലീസിൽ പരാതി നൽകി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും മൊഴിയുണ്ട്.ഇൻസ്റ്റഗ്രാമിൽ 331,000 ഫോളോവേഴ്സ് ഉള്ള ഫുഡ്, ലൈഫ് സ്റ്റെൽ വ്‌ളോഗറാണ് മുകേഷ് നായർ.പെണ്‍കുട്ടിയെ ഷൂട്ടിംഗിനായി എത്തിച്ച കോര്‍ഡിനേറ്റര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയ്ക്ക് 15 വയസാണ് പ്രായം.


കോവളത്തെ റിസോര്‍ട്ടില്‍ വച്ച് ഒന്നരമാസം മുന്‍പാണ് റീല്‍സിന്റെ ചിത്രീകരണം നടന്നത്. മുകേഷ് ഇത് വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുകയും വിഡിയോയ്ക്ക് നിരവധി വിമര്‍ശനങ്ങള്‍ വരികയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് ശരീരത്തില്‍ സ്പര്‍ശിച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുന്‍പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തതിനും മുകേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.




Sharing is Caring