News Sections: local
-
യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ പേരു വെട്ടിയ സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന് ഹിയറിങ്ങ് ഇന്ന്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇന്ന്. വൈകീട്ട് മൂന്നു മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലാണ് ഹിയറിങ്ങ്.…
-
ശബരിമല സ്വര്‍ണക്കവര്‍ച്ച: ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സാമ്പിളുകള്‍ ശേഖരിക്കുന്നതിന് സ്വര്‍ണപാളികള്‍ ഇളക്കിമാറ്റി
ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ നിര്‍ണായക തെളിവെടുപ്പിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ശബരിമല സന്നിധാനത്ത് നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ആരംഭിച്ച നടപടിയുടെ ഭാഗമായി സാമ്പിളുകള്‍ ശേഖരിക്കുന്നതിന് സ്വര്‍ണപാളികള്‍ ഇളക്കിമാറ്റി. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളിയും…
-
തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; പ്രതി കസ്റ്റഡിയില്‍
തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊച്ചി കടവന്ത്രയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും…
-
ആലുവയില്‍ ട്രെയിനിനും ട്രാക്കിനും ഇടയില്‍ വീണു; യാത്രക്കാരന്റെ കാലറ്റു
കൊച്ചി: ആലുവയില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.
-
ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാൻ ഒരു ഗൂഡസംഘം പ്രവർത്തിക്കുന്നു; കുമ്മനം രാജശേഖരൻ
ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാൻ ഒരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദുഷ്ടലാക്കുള്ള ഇത്തരക്കാരെ പുറത്താക്കണം. മുമ്പ് തെറ്റ് നടന്നുവെന്ന് ദേവസ്വം പ്രസിഡൻ്റ് സമ്മതിച്ചു. അത്തരക്കാരെ പുറത്താക്കണം. അശാസ്ത്രീയമായ നിർമ്മാണം തുടർച്ചയായി നടക്കുന്നു.…
-
പാലോട് പടക്ക നിര്‍മ്മാണശാലയിലെ തീപിടിത്തം; ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചു
തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയിലെ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. ഷീബ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ നിര്‍മ്മാണശാലയിലെ…
-
ശബരിമല സ്വർണക്കൊള്ള:ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ശബരിമല ഗസ്റ്റ്…
-
കോഴിക്കോട് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി; വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി
മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്ന് പുലര്‍ച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന്…
-
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ്…
-
അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ സംസ്ഥാന വ്യാപകമായി ഇന്ന് ജോലി ബഹിഷ്കരിക്കും
കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും.ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സിന്റെയും അധ്യാപക…

Local News

















