News Sections: local
-
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ സഹായം നൽകും
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ പതിനഞ്ചുകാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും. കുടുംബത്തിന് 5 ലക്ഷം നൽകാൻ സർക്കാർ ഉത്തരവിറക്കി. തുക വിതരണം ചെയ്യാൻ ജില്ലാ കളക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.…
-
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കും
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കും. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിൻറെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക്…
-
വിദ്യാർഥികൾക്ക് പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങൾ വേണം;സൂംബാ ഡാൻസുമായി എന്തിനാണ് വിവാദം എന്നറിയില്ല:ബിനോയ് വിശ്വം
സൂംബാ ഡാൻസുമായി എന്തിനാണ് വിവാദം എന്നറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വ്യായാമത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും ആ തീരുമാനത്തെ അന്ധമായ കണ്ണോടുകൂടി കണ്ടിട്ട് കാര്യമില്ലെന്നും അതിന്റെ എല്ലാവശങ്ങളും…
-
സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ല:മന്ത്രി വി ശിവൻകുട്ടി
സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ നടക്കുന്നത് ലഘു വ്യായാമമാണെന്നും കുട്ടികൾ യൂണിഫോമിലാണ് ഇത്…
-
കവിത
ചുംബനം അവനതു കവിളിൽ നൽകുമ്പോൾ കരുതലും അവനതു നെറ്റിയിൽ നൽകുമ്പോൾ വാത്സല്യവും അവനതു ചുണ്ടിൽ നൽകുമ്പോൾ കാമവും അവനതു കണ്ണിൽ നൽകുമ്പോൾ ഒരിക്കലും പിരിയില്ലെന്ന മുദ്രയും ചുംബനത്തേക്കാൾ മനോഹരമായി മറ്റൊന്നുമില്ല –അശ്വതി അച്ചു
-
നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി; ചികിത്സ തേടി ദേവസ്വം ഫോട്ടോഗ്രാഫർ
കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനം.ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ…
-
സര്‍വകലാശാലകളില്‍ സ്ഥിരം വി സിമാരെ നിയമിക്കാത്തതിനെതിരെ ഹൈക്കോടതി
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാത്തതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശം. സംസ്ഥാന സര്‍ക്കാറിനെയും ചാന്സലറെയുമാണ് ഡിവിഷന് ബഞ്ച് വിമര്‍ശിച്ചത്. സ്ഥിരം വി സിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഗുണകരമല്ലെന്ന് കോടതി വ്യക്തമാക്കി. പ്രശ്നം പരിഹരിച്ച്…
-
മാധ്യമ പ്രവർത്തകന് മർദ്ദനം കേരള പത്ര പ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു
തിരുവനന്തപുരം: കേരള പത്ര പ്രവർത്തക അസോസിയേഷൻ കേളകം മേഖല സെക്രട്ടറിയും, ഹൈ വിഷൻ ന്യൂസ് ചാനൽ റിപ്പോർട്ടറും, കൊട്ടിയൂർ ദേവസ്വം പ്രസ്സ് ഫോട്ടോഗ്രാഫറും ആയ സജീവ് നായരേ വാർത്ത ശേഖരണത്തിനിടയ്ക്ക് മർദ്ദിച്ച സംഭവത്തിൽ അസോസിയേഷൻ…
-
വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ…
-
സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും
സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളിലും നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.ഓറഞ്ച് അലർട്ട് ഇടുക്കി…

Local News

















