News Sections: local
-
രണ്ട് വര്‍ഷം, കേരളത്തില്‍ പേ വിഷബാധയേറ്റ് മരിച്ചത് 49 പേർ; ഈ വര്‍ഷം 23 മരണം
കൊച്ചി: സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ പേ വിഷബാധയേറ്റ് 49 പേര് മരിച്ചതായി സര്‍ക്കാര്‍. മരിച്ചവരില്‍ 26 പേര്‍ക്ക് വിഷ ബാധയേറ്റത് തെരുവ് നായകളില്‍ നിന്നാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയില്‍ പങ്കുവച്ച കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.…
-
കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവയൊണ് 31 കാരി പ്രവീണ മരിച്ചത്. പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ…
-
മലപ്പുറത്തെ 11കാരിക്കും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പതിനൊന്നുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ പെണ്‍കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പനി ബാധിച്ച് ചേളാരിയില്‍ ചികിത്സതേടിയ കുട്ടി…
-
‘സ്റ്റേഷനിൽ വച്ച് ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ഇടപെട്ടില്ല’; ഗുരുതര ആരോപണവുമായി ആശ ബെന്നിയുടെ കുടുംബം
പറവൂർ: എറണാകുളം പറവൂരിലെ ആശ ബെന്നിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പണം പലിശയ്ക്ക് നൽകിയ പ്രദീപ് കുമാർ പൊലീസ് സ്റ്റേഷനിൽ വച്ച് ആശയെ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. മുതലും…
-
രേഖ തിരുത്തി പ്രായപൂർത്തിയാവാത്തവരെ വോട്ടർപ്പട്ടികയിൽ ചേർക്കാൻ ശ്രമം; ഗുരുതര വീഴ്ച, ഹിയറിങ് ഓഫീസറെ നീക്കി
മലപ്പുറം: രേഖകള്‍ തിരുത്തി പ്രായപൂര്‍ത്തിയാവാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഹിയറിങ് ഓഫീസറെ ചുമതലയില്‍ നിന്ന് മാറ്റി. എന്‍ജിനീയറിംഗ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെയാണ് തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റിയത്. വിഷയത്തില്‍ കളക്ടറും തെരഞ്ഞെടുപ്പ്…
-
സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം
സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒപി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക ഒ പി കൗണ്ടര്‍ ആരംഭിക്കുക. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ ,…
-
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; പ്രതി പിടിയില്‍
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്പാറ കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പോലീസ് പിടികൂടി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ…
-
ന്യൂനമര്‍ദ്ദ പാത്തി: അടുത്ത നാലുദിവസം കൂടി മഴ, ജാഗ്രത
ന്യൂനമര്‍ദ്ദത്തിന്റെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍…
-
പൗരോഹിത്യം മറ്റുള്ളവർക്ക് വേണ്ടിയാകണമെന്ന് സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത
സുൽത്താൻ ബത്തേരി: യേശു ജീവിച്ചത് മറ്റുള്ളവർക്ക് വേണ്ടിയായതിനാൽ പൗരോഹിത്യവും മറ്റുള്ളവർക്ക് വേണ്ടിയാകണമെന്ന് യാക്കോബയാ സഭ മലബാർ ഭദ്രാസനാധിപൻ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പൊലീത്ത പറഞ്ഞു. കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ്…
-
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂരിലെത്തും.ജസ്റ്റിസ് സി എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് സമിതി. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദർശനത്തില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെയടക്കം…

Local News


















