നടിയുടെ ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് ഐ.ജി പി.വിജയന്. ദൃശ്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷപെടുന്നതിനിടെ കൊച്ചിയിൽതന്നെ ഫോണ്‍ വെള്ളത്തിൽ ഉപേക്ഷിച്ചെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ സുനിയുമായി പോലീസ് പുലർച്ചെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച് ദൃശ്യങ്ങൾ പകർത്തിയത് പണം തട്ടാനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് സുനി പറഞ്ഞു. അമ്പതു ലക്ഷം രൂപയാണ് ആവശ്യപ്പെടാൻ ഉദേശിച്ചിരുന്നത്. ആക്രമണത്തിന്റെ വിശദാംശങ്ങൾ മാർട്ടിനോട് പറഞ്ഞിരുന്നതായും സുനി വെളിപ്പെടുത്തി.

ഇതിന് മുന്‍പ് അഞ്ചു നടിമാരുടെ നഗ്നത പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. കടവന്ത്രയില്‍ സ്ഥാപനം നടത്തുന്ന കാമുകി ഷൈനീ തോമസിന് ലക്ഷങ്ങള്‍ ഈ രീതിയില്‍ സമ്പാദിച്ച് നല്‍കിയിട്ടുണ്ടെന്നും ഒറ്റത്തവണ പത്തുലക്ഷം വരെ നല്‍കിയിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്.












