ഹൊറര്‍ ചിത്രം ‘ഇ’-യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; ഇടവേളയ്ക്ക് ശേഷം ഗൗതമി വീണ്ടും മലയാളത്തിലെത്തുന്നു


ഗൗതമിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കുറിക്കുന്ന ‘ഇ’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തിരുവനന്തപുരം, ഹരിപ്പാട്, ചെന്നൈ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം. അമിന്‍ സുറാനി, സംഗീത് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹന്‍ ബജാജ്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ഓഗസ്റ്റ് 11-ന് ചിത്രം തിയറ്ററുകളിലെത്തും.




Sharing is Caring