ഹൈദരാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്നും 12 കുട്ടികള്‍ രക്ഷപ്പെട്ടു


ഹൈദരാബാദ്: ഹൈദരാബാദിലെ നാഗോളിലെ ജുവനൈല്‍ ഹോമില്‍ നിന്നും പന്ത്രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ഹോമിലെ കാവല്‍ക്കാരനെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ഹോമിന്റെ പ്രധാന വാതിന്റെ ഗ്രില്‍ തകര്‍ത്താണ് രക്ഷപ്പെട്ടത്.




Sharing is Caring