ഹൈക്കോടതി മാര്‍ച്ച്; മൂന്ന് പോപ്പുലര്‍ ഫ്രണ്ടുകാരെക്കൂടി അറസ്റ്റ് ചെയ്തു


ഹൈക്കോടതിക്കെതിരെ മാര്‍ച്ച് നടത്തുകയും ജഡ്ജിമാരെ ഭീഷണിപ്പെടുത്തി പ്രസംഗിക്കുകയും ചെയ്ത കേസില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു.


പള്ളുരുത്തി സ്വദേശി സിയാത്(33), കൊച്ചങ്ങാടി സ്വദേശി ഫിറോസ്(31), പനയപ്പിള്ളി സ്വദേശി സിയാത് (33)എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. 3000 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. അക്രമം നടത്തിയ 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജഡ്ജിമാരെ ഭീഷണിപ്പെടുത്തല്‍, വര്‍ഗീയലഹള സൃഷ്ടിക്കാന്‍ ശ്രമം, പോലീസിനെ ആക്രമിക്കല്‍ ഉള്‍പ്പെടെ കര്‍ശന വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.


വൈക്കം സ്വദേശിനി അഖിലയെ നിര്‍ബന്ധിച്ച് മതംമാറ്റി നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് മാര്‍ച്ച് നടത്തിയത്. മുസ്ലിം ഏകോപനസമിതിയുടെ പേരിലായിരുന്നു മാര്‍ച്ച്. എസ്ഡിപിഐ നേതാവാണ് മുസ്ലിം ഏകോപനസമിതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. പോലീസ് അനേ്വഷണം ഊര്‍ജിതമാക്കിയതോടെ നേതാക്കളെല്ലാം ഒളിവിലാണ്



Sharing is Caring