ഹൈക്കോടതി ഉത്തരവ്; കോഴിക്കോട്ടെ പാലാട്ട് സ്‌കൂളും പൂട്ടി


കോഴിക്കോട്ടെ പാലാട്ട് യു.പി. സ്‌കൂളും അടച്ചുപൂട്ടി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പിനെത്തുടര്‍ന്ന് തീര്‍ത്തും സമാധനപരമായ അന്തരീക്ഷത്തിലാണ് എ.ഇ.ഒയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസറുടെയും സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് കുട്ടികളെ സ്‌കൂളില്‍ നിന്നും മാറ്റിയത്. കുട്ടികളെ താത്കാലികമായി സമീപത്തുളള തിരുവണ്ണൂര്‍ ഗവ യുപി സ്‌കൂളിലേക്കും സര്‍വ്വശിക്ഷാ അഭിയാന്റെ റിസോര്‍സ് സെന്ററിലേക്കും മാറ്റി.




Sharing is Caring