ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടു


മലയാള സിനിമാ രംഗത്തു സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടു. മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ 62 പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കിയത്.


റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍: സിനിമയെ വെല്ലുന്ന വില്ലത്തരങ്ങള്‍. പുറത്ത്‌ മൂത്രശങ്ക ഒഴിവാക്കാന്‍ സെറ്റില്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പരാതി പരിഹാരത്തിന് സ്വതന്ത്ര സംവിധാനം വേണം. ബന്ധുക്കളെ കൂടെ കൊണ്ടു നടക്കേണ്ട അവസ്ഥ. നടികളുടെ വാതിലില്‍ മുട്ടുമ്പോള്‍ തുറന്നില്ലെങ്കില്‍ ശക്തിയായി ഇടിക്കും. മലയാള സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് വ്യാപകം. തുണി മറ ഉണ്ടാക്കി മൂത്രമൊഴിക്കേണ്ട അവസ്ഥ.


നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. പുറത്തുവന്നത് ഒന്നുമാത്രം ഇടനിലക്കാര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലുമില്ല. ചൂഷണത്തിനു മുതിര്‍ന്ന ആളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടിവന്നതായി മൊഴി. ഐ സി സിയെ പോലും ഭീഷണിപ്പെടുത്തുന്നു. മിണ്ടാന്‍ ഭയന്ന് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍. നടിമാരുടെ വാതിലില്‍ മുട്ടുന്നത് സാധാരണം.

വിധേയപ്പെട്ടില്ലെങ്കില്‍ ഭാവി നശിപ്പിക്കും .വെളിപ്പെടുത്തല്‍ കേട്ടു ഞെട്ടിയെന്ന് ഹേമ കമ്മിറ്റി .സ്ത്രകീകള്‍ക്ക് ശുചിമുറിപോലും നിഷേധിക്കുന്നു. മലയാള സിനിമയില്‍ വ്യാപക ലൈംഗിക ചൂഷണം .പരാതി പറയാത്തത് ജീവഭയം കാരണം.. സ്ത്രീകളോട് പ്രാകൃത സമീപനം. പരാതിപറഞ്ഞാല്‍ കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തും .

നടിമാര്‍ മൊഴിനല്‍കിയത് ഭീതിയോടെ. വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്നുപറഞ്ഞ് ഒഴിവാക്കുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. അതിക്രമം കാട്ടിയവരില്‍ ഉന്നതരും .എതിര്‍ത്താല്‍ അശ്ലീലഭാഷയില്‍ സൈബര്‍ ആക്രമണം .



Sharing is Caring