വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ ന്യുയേര്ട്ട് ഐക്യരാഷ്ട്രസഭയിലെ യുഎസിന്റെ നയതന്ത്ര പ്രതിനിധിയായേക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹെതറിന്റെ പേര് ശിപാര്‍ശ ചെയ്തതായാണ് സൂചന.
ഹെതര്‍ തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെനറ്റിന്റെ അംഗീകാരം കൂടി നേടിയാലേ ഹെതറിനെ അംബാസഡറായി നിയമിക്കാന്‍ സാധിക്കൂ. ട്രംപിന്റെ ഈ തീരുമാനം സെനറ്റ് അംഗീകരിച്ചാല്‍ യുഎന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന നിക്കി ഹേലിയുടെ പിന്‍ഗാമിയാകും ഹെതര്‍. നേരത്തെ ഫോക്സ് ന്യൂസ് അവതാരകയായിരുന്നു ഹെതര്‍.














