ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു ഷാക്കിബ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ബംഗ്ലാദേശ് ക്രിക്കറ്റ്താരം ഷാക്കിബ് അല്‍ ഹസനും ഭാര്യയും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോക്‌സ് ബസാറില്‍ ഷക്കീബിനെയും ഭാര്യ ഉമ്മെ അഹമ്മദ് ശിശിറിനെയും ഇറക്കി ധാക്കയിലേക്കു മടങ്ങിയ ഹെലികോപ്റ്റര്‍ നിമിഷങ്ങള്‍ക്കകം ഇനാനി കടല്‍തീരത്ത് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.


കോക്‌സ് ബസാറില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള റോയല്‍ ട്യൂളിപ് സീ റിസോര്‍ട്ടില്‍ രാവിലെ 9.30നാണ് ക്രിക്കറ്റ് താരവുമായി ഹെലികോപ്റ്ററെത്തിയത്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു ഷക്കീബ്.




Sharing is Caring