പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു.അമേരിക്കൻ ട്രഷറി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.1989ൽ രൂപവത്ക്കരിക്കപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കശ്മീരിനെ ലക്ഷ്യം വയ്ക്കുന്ന ഏറ്റവും വലിയ ഭീകര സംഘനയാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.
സംഘടനയുടെ അമേരിക്കയിലുളള എല്ലാ ആസ്തികളും മരവിപ്പിച്ചു.സംഘടനയുമായി ഒരു തരത്തിലുളള ഇടപാടും നടത്തരുതെന്ന് അമേരിക്ക പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

മുഹമ്മദ് യൂസഫ് ഷായാണ് ഹിസ്ബുൾ മുജാഹിദീൻ തലവൻ.കശ്മീരിലെ നിരവധി അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ട്.ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദീനെന്ന മുഹമ്മദ് യൂസഫ് ഷായെ ആഗോള ഭീകരനായി നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ഇത്.













