ഹിമാചല്‍ പ്രദേശില്‍ നവംബര്‍ ഒമ്പതിന് തെരഞ്ഞെടുപ്പ്


ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി അറിയിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.


വിവിപാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18ന് വോട്ടെണ്ണല്‍ നടക്കും. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. 68 അംഗ ഹിമാചൽ നിയമസഭ നിലവിൽ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. വീര്‍ഭദ്ര സിംഗാണ് ഇവിടെ മുഖ്യമന്ത്രി. പ്രധാന പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ തന്നെയാണ് ഇത്തവണയും പോരാട്ടം നടക്കുക.


വീര്‍ഭദ്ര സിങ്ങിനെ തന്നെയാണ് കോണ്‍ഗ്രസ് ഇത്തവണയും ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം, ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.



Sharing is Caring