ഹിമാചലില്‍ മണ്ണിടിച്ചില്‍: 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്


ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മണ്ണിടിച്ചിലില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു ബസുകള്‍ പൂര്‍ണമായും മണ്ണിനടിയലായിരിക്കുകയാണ്. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസാണ് അപകടത്തില്‍ പെട്ടത്.


മാണ്ഡി പത്താന്‍ കോട്ട് ദേശീയ പാതയിലായിരുന്നു അപകടം. ചമ്പയില്‍ നിന്ന് മാണ്ഡിയിലേക്ക് പോവുകയായിരുന്നു ബസില്‍ 47 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കത്രയില്‍ നിന്ന് മണാലിയിലേക്ക് പോവുകയായിരുന്നു രണ്ടാമത്തെ ബസ്. ഇതില്‍ എട്ടോ പത്തോ യാത്രക്കാരാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതുവരെ അഞ്ചു പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

സംഭവസ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.



Sharing is Caring