ഹിമപാതം: അഫ്ഗാനിലും പാകിസ്താനിലും 100 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്


കനത്ത മഞ്ഞിലും ഹിമപാതത്തിലുമായി അഫ്ഗാനിസ്താനിലും പാകിസ്താനിലുമായി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ ഹിമപാതത്തില്‍ അമ്പതിലധികം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.


നൂറിസ്ഥാനിലുണ്ടായ ഹിമപാതത്തില്‍ 50 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വടക്കന്‍ പ്രവിശ്യയായ ബഡാക്ഷാന്‍ പ്രദേശത്തു കഴിഞ്ഞ രണ്ടുദിവസമായി ഹിമപാതത്തില്‍ 19 പേര്‍ മരിച്ചു. 17 പേര്‍ക്കു പരുക്കേറ്റു. കാബുള്‍കാണ്ഡഹാര്‍ ഹൈവേയില്‍ ഇരുന്നൂറിലധികം വാഹനങ്ങള്‍ കുടുങ്ങി. പൊലീസും സൈന്യവും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. വീണ്ടും ഹിമപാതം ഉണ്ടായേക്കാമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.




Sharing is Caring