ഹിന്ദി നടന്മാർ ശരിയല്ലെന്ന് ബോളിവുഡ് മാദക റാണി മല്ലികാ ഷെരാവത്ത്.നടന്മാരുടെ പിന്നാലെ വാലാട്ടി നിൽക്കാനെ നടിമാർക്കാവുന്നുളളുവെന്ന് മല്ലികാ ഷെരാവത്ത് പറയുന്നു.പ്രതിഫലക്കാര്യത്തിൽ നടിമാരുടേത് നടന്മാരുടേതിന്‍റെ ഏഴയലത്തു വരില്ലെന്ന് മല്ലിക ചൂണ്ടിക്കാട്ടുന്നു.
ദിവസം 18 മണിക്കൂര്‍ അവര്‍ കഠിനമായി അധ്വാനിക്കുന്നു. പര്‍വ്വത പ്രദേശത്തായാലും സമുദ്ര തീരത്തായാലും മഴയും വെയിലും മഞ്ഞും സഹിച്ച് നടന്റെ പിന്നാലെ കൂത്താടിയേ പറ്റൂ.

സ്ത്രീക്ക് ഒരുപാട് സ്വകാര്യ ബുദ്ധിമുട്ടുകള്‍ ഉണ്ട്. നടന്മാര്‍ക്ക് കാരവനില്‍ കേറിയിരുന്നു സ്വതന്ത്രമായി തിന്നും കുടിച്ചും കഴിയാം. അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കുന്നു. നടിമാര്‍ക്കോ കുറഞ്ഞ നിശ്ചിത ശമ്പളമാണ് ലഭിക്കുക. സിനിമയില്‍ എന്നല്ല, പൊതുവില്‍ നടക്കുന്ന ഈ പക്ഷാഭേദം മാറണമെന്നും മല്ലിക പറയുന്നു.













