ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാർശ.ചാലക്കുടി നഗരസഭാ യോഗത്തിന്റേതാണ് ശുപാർശ.
2014 ലില്‍ യുഡിഎഫ് ഭരണകാലത്താണ് അന്നത്തെ നഗരസഭ കൗണ്‍സില്‍ തിയേറ്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.ഇതിനായി 20 ലക്ഷം രൂപ ദിലീപ് കൈക്കൂലി നല്‍കിയെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.കൂടാതെ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിനും ദിലീപ് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും യോഗത്തില്‍ മറ്റൊരു എല്‍ഡിഎഫ് അംഗം ഉന്നയിച്ചു.













