ഹാര്‍ലി ഡേവിഡ്സന്‍റെ അയണ്‍ 883 മോഡലിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു


ഹാര്‍ലി ഡേവിഡ്സന്‍റെ അയണ്‍ 883 മോഡലിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു.ഈ വര്‍ഷം മാര്‍ച്ചില്‍ ബി‌എസ് 6 അപ്‌ഡേറ്റ് ലഭിച്ച മോട്ടോര്‍സൈക്കിളിന് 9.26 ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ 12,000 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ എക്സ് ഷോറൂം വില 9.38 ലക്ഷം രൂപ ആയി ഉയര്‍ന്നു.


മോഡേണ്‍ ആന്‍ഡ് റെട്രോ സ്റ്റൈല്‍ കൂട്ടി ഇണക്കിയാണ് മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന. റൗണ്ട് ഹെഡ്‌ലാമ്ബ്, ഫ്ലാറ്റ് ഹാന്‍ഡില്‍ബാര്‍, പീനട്ട് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സിംഗിള്‍ സീറ്റ്, ചോപ്പ് ചെയ്‌ത ഫെന്‍ഡറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. നിരവധി ഭാഗങ്ങളില്‍ നല്‍കിയിട്ടുള്ള ബ്ലാക് ഫിനിഷ് പ്രത്യേക ആകര്‍ഷണം ഈ വാഹനത്തിന് നല്‍കുന്നു.




Sharing is Caring