ഹാര്‍ദിക് പട്ടേല്‍ ഇന്ന് ജയില്‍ മോചിതനാകും


രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച ഗുജറാത്ത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു. ഒമ്പത് മാസത്തെ ജയില്‍വാസത്തിനു ശേഷം 22 കാരനായ ഹാര്‍ദിക് ഇന്ന് പുറത്തിറങ്ങും. രാജ്യദ്രോഹക്കേസുകളില്‍ ശനിയാഴ്ച ജാമ്യം അനുവദിച്ച ഹാര്‍ദികിന് വിസാഗ് നഗറില്‍ എം.എല്‍.എ ഓഫീസ് ആക്രമിച്ച കേസില്‍ ഇന്നലെ ജാമ്യം ലഭിച്ചു. ആറു മാസത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കരുതെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.




Sharing is Caring