ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ പാര്‍ട്ടി ഓഫീസ് തുറന്നു


ഭീകരവാദി നേതാവും മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ തന്റെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ മിലി മുസ്ലീം ലീഗിന്റെ ഓഫീസ് തുറന്നു. ലാഹോറില്‍ ഞായറാഴ്ചയാണ് ഹാഫിസ് സയ്യിദ് ഓഫീസ് തുറന്നതെന്നാണ് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.


അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിടുകയും ഐക്യരാഷ്ട്രസഭ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഭീകരവാദിയാണ് ഹാഫിസ് സയ്യിദ്.




Sharing is Caring