ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രിംകോടതി


ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നു സുപ്രിംകോടതി പിതാവ് അശോകനോട് നിര്‍ദേശിച്ചു. നവംബര്‍ 27 ന് മൂന്ന് മണിയ്ക്ക് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം.


വൈക്കം സ്വദേശിനി ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ നിര്‍ദേശം.


കേസിൽ ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്‍റെയും എൻ.ഐ.എയുടെയും വാദം കേൾക്കാമെന്നും കോടതി പറഞ്ഞു. അതേസമയം, അടച്ചിട്ടമുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന്റെ ആവശ്യം സുപ്രിംകോടതി തള്ളി.

സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാൽ പോലും അത് നിയമപരമായി തടയാൻ കോടതിക്കാവില്ലെന്നും കോടതി പറഞ്ഞു.



Sharing is Caring