കൊല്ലം കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

കൊല്ലം: ചവറ കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ ഇരുമ്പ് പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്. ഫാക്ടറിക്കെതിരേ നടക്കുന്ന സമരത്തിനിടെ പ്രവര്‍ത്തകര്‍ എല്ലാവരും ഒരുമിച്ച് പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണം.

ഗുരുതരമായി പരുക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകട വിവരമറിഞ്ഞ് നിരവധി പേരാണ് സംഭവ സ്ഥലത്തേക്കെത്തുന്നത്. പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *