കോഴിക്കോട്: ഹാദിയ കേസില്‍ കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. കോടതി ഹാദിയക്ക് പറയാനുള്ളത് കേട്ടിരുന്നില്ല. ഹാദിയ വീട്ടുതടങ്കലില്‍ ആണ്. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാ കമീഷന്റെ തീരുമാനം അഭിനന്ദനാര്‍ഹമെന്നും വൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.













