കൊല്‍ക്കത്ത: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന് ജഹാന് പുറത്തുവിട്ട വാട്സ് ആപ്പ് ചാറ്റ് വ്യാജമാകുളള സാധ്യതയേറുന്നു.ഹസിന് പുറത്തുവിട്ട ഷമ്മിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകളുടെ സമയമാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഷമിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രകാരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ഷമി ചാറ്റ് ചെയ്തതായി കാണിക്കുന്നത്. എന്നാല്‍ സ്ക്രീന്‍ ഷോട്ടില്‍ കാണിക്കുന്ന ആ സമയത്ത് ഷമി ഇന്ത്യക്കായി ബാറ്റു ചെയ്യുകയായിരുന്നുവെന്നതാണ് യഥാര്‍ത്ഥ്യം.

ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ബാറ്റിങ് തുടരുന്ന സമയമായിരുന്നു അത്. ഷമി ക്രീസിലിറങ്ങുകയും ഇന്ത്യക്കായി 27 റണ്‍സ് നേടുകയും ചെയ്തു. ഈ സമയം ഷമി വാട്സ്ആപ്പില്‍ എങ്ങനെയാണ് ചാറ്റു ചെയ്യുകയെന്നാണ് ആരാധകരുടെ ചോദ്യം. ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിതീകരണമൊന്നും ലഭിച്ചിട്ടില്ല. ഷമിക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അതിനു തെളിവായാണ് ഹസിന് ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്. പിന്നീടും നിരവധി ആരോപണങ്ങളുമായി ഹസിന് രംഗത്തെത്തി. കൊലപാതക ശ്രമവും വാതുവെപ്പും ഹസിന് ഷമിയ്ക്കു മേല്‍ ആരോപിച്ചിരുന്നു. അതു മാത്രമല്ല, സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും ഷമിക്കെതിരെ ഹസിന് ആരോപിച്ചിരുന്നു.













