ഹരിയാനയില്‍ ബലാത്സംഗത്തിന് പിടിയിലായ തന്ത്രിയുടെ മൊബൈല്‍ഫോണില്‍ 120 ക്ലിപ്പുകള്‍


ഹരിയാനയില്‍ ബലാത്സംഗക്കേസില്‍ തന്ത്രി പിടിയിലായി. ബില്ലു എന്ന പേരില്‍ അറിയപ്പെടുന്ന അമരപുരി എന്ന 60 കാരനാണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്ന് 120 അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തി.


ഫത്തേഹാബാദ് വിമണ്‍ പൊലിസ് സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടു സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് ഇന്‍സ്‌പെക്ടര്‍ ബിംല ദേവി പറഞ്ഞു.


പ്രശ്‌നങ്ങള്‍ പരിഹരിച്ചു തരാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ഇയാളുടെ അടുത്ത് സ്ത്രീകള്‍ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ മയക്കുമരുന്ന് ചേര്‍ത്ത പാനീയം കുടിക്കാന്‍ നല്‍കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടു. രംഗം മൊബൈല്‍ പകര്‍ത്തുകയും പണത്തിനു വേണ്ടി ബ്ലാക്‌മെയില്‍ ചെയ്യുകയുമുണ്ടായെന്ന് പരാതിയില്‍ പറയുന്നു.



Sharing is Caring