ഹരിയാനയില്‍ കോളേജ് വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവച്ച്‌ കൊന്നു


ന്യൂഡല്‍ഹി: ഹരിയാനയില്‍ കോളേജ് വിദ്യാര്‍ത്ഥി അധ്യാപകനെ വെടിവച്ച്‌ കൊന്നു. സോനിപത് ജില്ലയിലെ കര്‍ക്കോഡ പ്രദേശത്തുള്ള ഷഹീദ് ധര്‍ബീര്‍ സിങ് കോളെജിലാണ് ചൊവ്വാഴ്ച ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.


റൊഹാന സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വെടിവച്ചത്. ഇയാള്‍ നാലു തവണയാണ് അധ്യാപകനായ രാജേഷ് മാലിക്കിനെതിരെ നിറയൊഴിച്ചത്. സംഭവസ്ഥലത്ത് വച്ച്‌ തന്നെ അധ്യാപകന്‍ കൊല്ലപ്പെട്ടു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Sharing is Caring