ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം


ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഭരണകക്ഷിയായ ബിജെപി 50ല്‍ അധികം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.പ്രധാന എതിരാളിയായ കോണ്‍ഗ്രസ്സ് 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. വ്യക്‌തമായ ലീഡ് തുടക്കം മുതല്‍ നിലനിര്‍ത്തി മികച്ച ഭൂരിപക്ഷത്തോടെ ഹരിയാനയില്‍ ഭരണം നിലനിര്‍ത്താനാകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.


സ്പോര്‍ട്സ് താരങ്ങള്‍ മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ബബിതാ ഫൊഗാട്ടും യോഗേശ്വര്‍ ദത്തും അവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വ്യക്തമായി ലീഡ് ചെയ്യുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.




Sharing is Caring