ഹരിപ്പാട് യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍


ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വീടിനുള്ളില്‍ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. മാവേലിക്കര കറ്റാനം സ്വദേശി ലക്ഷ്മി (35)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


മൃതദേഹം മറവു ചെയ്യുന്നതിനായി പള്ളിപ്പാട് സ്വദേശിയായ ഒരാളുടെ സഹായം വേണു തേടിയിരുന്നു. സ്ഥലത്തെത്തിയ സഹായി സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം രഹസ്യമായി ഹരിപ്പാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.


ഭര്‍ത്താവുമൊത്ത് വാടക വീടിലായിരുന്നു യുവതി താമസിച്ചിരുന്നത്.



Sharing is Caring