ഹണീപ്രീത് നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് ഹരിയാന പോലീസ്


മാനഭംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് ജയിലിലായതോടെ ഒളിവില്‍ പോയ വളര്‍ത്തുമകള്‍ ഹണീപ്രീത് നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് ഹരിയാന പോലീസ്.

ദേരാ സച്ച സൗദ ഉദയ്പൂര്‍ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെ പോലീസ് രാജസ്ഥാനില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണീപ്രീത് രാജ്യം വിട്ടിരിക്കാമെന്ന സൂചന ലഭിച്ചത്.


ഹണിപ്രീതിന്റെ കേന്ദ്രത്തെ കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഹണിപ്രീത് എവിടെയാണെന്നതു സംബന്ധിച്ച്‌ വ്യക്തമായ വിവരമില്ലെന്ന് ഡി.ജി.പി ബി.എസ് സന്ധു പറഞ്ഞു.


ഈ സമയം വരെ അവര്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.



Sharing is Caring