സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ച കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ


സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ച
പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിന് സസ്പെൻഷൻ.ലൈസൻസ് ഉള്ള പാലാ സ്വദേശികളായ മൂന്ന് പേർ ഇക്കഴിഞ്ഞ ജനുവരി 11 ന് മലയാലപ്പുഴ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലത്തെത്തി കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുകയുണ്ടായി. എന്നാൽ ഇവർ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പറഞ്ഞുകൊണ്ട് പഞ്ചായത്തിന്റെ ആക്ഷേപത്തെ തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്.


കേസിൽ പെട്ടയാൾ ഇതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പിൽ പരാതിപ്പെടുകയും തുടർന്ന് സമിതിയെയും വനംവകുപ്പ് നിയോഗിക്കുകയും ചെയ്തു.കേസിനാസ്പദമായ റിപ്പോർട്ട് നൽകാതെ വന്നതോടുകൂടിയാണ് ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.




Sharing is Caring